തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ്, മാനേജ്മെൻറ് പഠനസ്ഥാപനങ്ങൾക്കായുള്ള അക്കാദമിക് കലണ്ടർ അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിൽ (എ.െഎ.സി.ടി.ഇ) പുതുക്കി. ഇതുപ്രകാരം അഫിലിയേറ്റഡ് കോളജുകളിൽ നിലവിലുള്ള വിദ്യാർഥികൾക്ക് ക്ലാസുകൾ ആഗസ്റ്റ് 16ന് തുടങ്ങും. ആഗസ്റ്റ് ഒന്നിന് തുടങ്ങാനിരുന്ന ക്ലാസുകളാണ് വീണ്ടും നീട്ടിയത്. ലാറ്ററൽ എൻട്രി ഉൾപ്പെടെ പുതുതായി ഇൗ വർഷം പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സെപ്റ്റംബർ 15 മുതൽ ക്ലാസുകൾ തുടങ്ങും. ഇത് സെപ്റ്റംബർ ഒന്നിന് തുടങ്ങാനായിരുന്നു നേരേത്തയുള്ള നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശപ്രകാരമാണ് കലണ്ടർ പുതുക്കിയത്. പുതുക്കിയ കലണ്ടർ പ്രകാരം പ്രവേശനത്തിനുള്ള ഒന്നാം റൗണ്ട് കൗൺസലിങ് ആഗസ്റ്റ് 30നകം പൂർത്തിയാക്കണം. സെപ്റ്റംബർ പത്തിനകം രണ്ടാം റൗണ്ട് കൗൺസലിങ്ങും സെപ്റ്റംബർ 15നകം പ്രവേശനനടപടികളും പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.